ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകുന്ന ബിൽ ഫ്ലോറിഡാ സെനറ്റ് പാസാക്കി

0

ഫ്ലോറിഡാ ∙ വ്യവസായ സ്ഥാപനങ്ങളും, മദ്യ ഷോപ്പുകളും തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകുകയും, അതേ സമയം ആരാധനാലയങ്ങൾ അടച്ചിടണമെന്ന് നിർബന്ധിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകതിരിക്കാൻ റിലിജിയസ് സർവീസ് അത്യാവശ്യ സർവീസായി പ്രഖ്യാപിക്കുന്ന ബിൽ ഫ്ലോറിഡാ സെനറ്റ് പാസാക്കി.

കോവിഡിന്റെ പശ്ചാത്തലത്തിൽ പല ഉത്തരവുകളും ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനെതിരെ കോടതികൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സെനറ്റിന്റെ പുതിയ തീരുമാനം. 

ബിൽ പ്രാബല്യത്തിൽ വരുന്നതോടെ നേരിട്ടോ അല്ലാതേയോ ആരാധനാലയങ്ങൾക്ക് വിലക്കു ഏർപ്പെടുത്തുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം നീക്കം ചെയ്യപ്പെടും. മതസ്വാതന്ത്ര്യത്തെ തടയുവാൻ ഇനി ഫ്ലോറിഡായിലെ സർക്കാരുകൾക്കാവില്ല. സെനറ്റ് പാസാക്കിയ ബിൽ നിയമസഭ പാസാക്കി, ഗവർണർ ഒപ്പിടുന്നതോടെ നിയമമാകും.

You might also like