പ്രതികാരം ദൈവത്തിന് വിടുക
*പ്രതികാരം ദൈവത്തിന് വിടുക!*
പ്രതീക്ഷയില്ലാതെ നശിച്ചു പോകുവാൻ തുടങ്ങുന്ന ഒരു വ്യക്തിയെ സഹായിക്കുന്ന ഏസർ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്.
തന്റെ ശത്രുക്കളുടെ ആക്രമണത്തെ ചെറുത്തു നിൽക്കുവാൻ തന്നിൽ അപര്യാപ്തമായുള്ള കാര്യങ്ങളെ തനിക്കു നൽകുന്ന ദൈവത്തെ ദാവീദ് അടുത്തറിഞ്ഞു.
ദാവീദിന് വേണ്ടി ന്യായം നടത്തുവാൻ ഒരു യഹോവയുണ്ടെങ്കിൽ ദാവീദ് എന്തിനു ഭയപ്പെടണം?
അത് മനസ്സിലാക്കിയപ്പോൾ നല്ല കാര്യങ്ങളിലേയ്ക്ക് തന്റെ ശ്രദ്ധ പതിപ്പിച്ച് താൻ ചെയ്യേണ്ട കർത്തവ്യങ്ങൾ ചെയ്യുവാൻ തന്നെ തന്നെ ഏൽപ്പിച്ചു കൊടുത്തു.
ആകയാൽ തന്റെ ശത്രുക്കളെ സംഹരിക്കുവാനോ തോൽപ്പിക്കുവാനോ തന്റെ ഊർജം താൻ പാഴാക്കിയില്ല.
തന്നെ വെറുക്കുന്ന, തന്നെ നശിപ്പിക്കുവാൻ വാളുമായി ഇറങ്ങിയിരുന്നവർ തന്റെ തൊട്ടടുത്ത് നിന്നപ്പോഴും ദാവീദ് അവരെ അനുഗ്രഹിക്കുകയാണ് ചെയ്തത്.
നമ്മുടെ കാര്യസ്ഥനായി ദൈവം നമുക്കുവേണ്ടി ഉള്ളപ്പോൾ നാം ആ ദൈവത്തെ ആശ്രയിക്കുക മാത്രം ചെയ്‌താൽ മതി.
തിന്മയോടു തോൽക്കാതെ *നന്മയാൽ തിന്മയെ ജയിക്കുക.*