ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം; ദേശിയ പതാക താഴ്ത്തികെട്ടും

0


ദില്ലി: ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ലതാ മങ്കേഷ്കറുടെ സംസ്കാരം ഇന്ന് തന്നെ നടത്തും. വൈകീട്ട് ആറ് മണിക്കാണ് സംസ്കാരം.

ലതാ മങ്കേഷ്കറുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു- “ഇന്ത്യൻ സംസ്കാരത്തിന്‍റെ ധീര വനിതയെയാണ് നഷ്ടമായത്. ലതാ ദീദിയിൽ നിന്ന് എനിക്ക് എല്ലായ്പ്പോഴും അളവറ്റ വാത്സല്യം ലഭിച്ചു എന്നത് ബഹുമതിയായി ഞാൻ കരുതുന്നു. അവരുമായുള്ള എന്റെ ഇടപെടലുകൾ അവിസ്മരണീയമായി തുടരും. ലതാ ദീദിയുടെ വിയോഗത്തിൽ ഇന്ത്യക്കാരോടൊപ്പം ഞാനും ദുഃഖിക്കുന്നു. അവരുടെ കുടുംബത്തോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു”

സുവർണനാദം അനശ്വരമായി നിലനിൽക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം- “ലതാ മങ്കേഷ്‌കർജിയുടെ വിയോഗത്തെക്കുറിച്ചുള്ള ദുഃഖവാർത്തയാണ് അറിഞ്ഞത്. പതിറ്റാണ്ടുകളായി അവർ ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ശബ്ദമായി തുടരുന്നു. അവരുടെ സുവർണ ശബ്ദം അനശ്വരമാണ്. ആരാധകരുടെ ഹൃദയങ്ങളിൽ ആ ശബ്ദം പ്രതിധ്വനിക്കുന്നത് തുടരും. കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്റെ അനുശോചനം”

You might also like