
ഓഹരി നിക്ഷേപകർക്ക് 1,627 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു
അബൂദബി: ഓഹരി നിക്ഷേപകർക്ക് 1,627 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയിൽ ഹോൾഡിങ്. അബൂദബിയിൽ ചേർന്ന് വാർഷിക പൊതുയോഗത്തിലാണ് ഡിവിഡന്റ് പ്രഖ്യാപിച്ചത്. വരുമാനത്തിൽ 4.1 ശതമാനം വർധന രേഖപ്പെടുത്തിയതായി ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
2025 സാമ്പത്തിക വർഷത്തിലെ അവസാന രണ്ട് പാദങ്ങളിൽ 361 മില്യൺ യുഎഇ ദിർഹം അഥവാ 923 കോടി രൂപയുടെ ലാഭവിഹിതമാണ് ഓഹരി ഉടമകൾക്ക് കൈമാറുക. ഓഹരി ഒന്നിന് ഈ കാലയളവിൽ മൂന്നര ഫിൽസ് ഡിവിഡന്റ് ലഭിക്കും. ഓഹരി ഒന്നിന് ഏഴ് ഫിൽസാണ് വാർഷിക ഡിവിഡന്റ്. മൊത്തം 723 മില്യൺ ദിർഹം അഥവാ 1627 കോടി രൂപ വാർഷിക ഡിവിഡന്റായി നിക്ഷേപകരിലെത്തും.
