കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

0

സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കാനുള്ള നീക്കം ആരംഭിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം രാജസ്ഥാനില്‍ കാര്‍ഷിക ആവശ്യത്തിനായി വൈദ്യുത പ്ലാന്റ് സ്ഥാപിക്കുമെന്നും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വികസനത്തിനായി കൂടുതല്‍ തുക വകയിരുത്താന്‍ ബജറ്റ് സമ്മേളനത്തില്‍ പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍, പദ്ധതികള്‍, അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ്, പവര്‍ പ്ലാന്റ് നിര്‍മ്മാണം മുതലായവയെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്ര ബജറ്റാകും കാര്‍ഷിക മേഖലയ്ക്കായി അവതരിപ്പിക്കപ്പെടുകയെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഹോര്‍ട്ടികള്‍ചര്‍, മൃഗസംരക്ഷണം, ക്ഷീര വികസനം മുതലായ മേഖലകള്‍ക്കും സര്‍ക്കാര്‍ പ്രോത്സാഹനമുണ്ടാകുമെന്നാണ് പ്രഖ്യാപനം.

You might also like