താലിബാനുമായി ചര്‍ച്ച നടത്തി ബിന്‍ ലാദന്റെ മകന്‍; യു.എന്‍ റിപ്പോര്‍ട്ട് പുറത്ത്

0

അല്‍-ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ അഫ്ഗാനിസ്ഥാനിലെത്തി താലിബാനുമായി ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭാഗമായ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡി സാങ്ഷന്‍ മോണിറ്ററിംഗ് ടീമാണ് വിവാദമായ പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. താലിബാനും അല്‍-ഖ്വയിദയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. (Osama bin Laden’s son) അല്‍-ഖ്വയിദ, ഇസ്ലാമിക് സ്റ്റേറ്റ്സ് എന്നീ തീവ്രവാദ സംഘടനകള്‍, സമാന സ്വഭാവമുള്ള മറ്റ് സംഘടനകള്‍, സഹ സംഘടനകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഈയാഴ്ച പുറത്തുവിട്ടത്. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുക്കുന്നത് ആഗസ്റ്റിലാണ്. അതിന് തൊട്ടുപിന്നാലെ താലിബാനെ അഭിനന്ദിച്ച് അല്‍-ഖ്വയിദ രംഗത്തെത്തിയിരുന്നു.

You might also like