വൈറ്റ് ഹൗസില്‍ കടലാസ് കീറിയിട്ടു; ട്രംപിനെതിരെ ആരോപണം

0

മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  വൈറ്റ് ഹൗസ് രേഖകൾ ക്ലോസറ്റിൽ ഒഴുക്കുകയും നശിപ്പിക്കുകയും ചെയ്തതായി ആരോപണം. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് ട്രംപ് രേഖകൾ നശിപ്പിച്ചെതെന്നാണ് റിപ്പോർട്ട്. സംഭവത്തെകുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ്  പ്രസിഡൻഷ്യൽ രേഖകളുടെ സംരക്ഷണ ചുമതലയുള്ള നാഷണൽ ആർക്കൈവ്‌സ് ആവശ്യപ്പെടുന്നത്. രേഖകൾ കീറിക്കളയുന്ന പതിവ് ട്രംപിനുണ്ടെന്ന് ആർക്കൈവ്‌സ് പറയുന്നു. കൂടുതൽ രേഖകൾ ഫ്‌ളോറിഡയിലേക്ക് കടത്തിയിട്ടുണ്ടെന്നും ഫ്‌ളോറിഡയിലെ എസ്റ്റേറ്റിൽ നിന്ന് രേഖകളടങ്ങിയ 15 പെട്ടികൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.ട്രംപിനെതിരെ ഉയർന്ന ആരോപണങ്ങൾ ആർക്കൈവ്‌സ് സ്ഥിരീകരിച്ചു. 1978 ലെ പ്രസിഡൻഷ്യൽ റെക്കോഡ്‌സ് ആക്റ്റ് പ്രകാരം അമേരിക്കൻ പ്രസിഡന്റുമാർ ഇ മെയിലുകൾ, കത്തിടപാടുകൾ, മറ്റ് രേഖകൾ എന്നിവ നാഷണൽ ആർക്കൈവ്‌സിലേക്ക് മാറ്റേണ്ടതുണ്ടെന്നും എന്നാൽ ട്രംപ് ഇത് ലംഘിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

You might also like