നിയമലംഘനം നടത്തിയിട്ട് പാസ്റ്റർ പോലീസിനോട് എതിർക്കുന്നു. ഇത് ശരിയോ ?

0

കോവിഡ് 19 കാലഘട്ടത്തിൽ ലോകവ്യാപകമായി സമ്പർക്കത്തിലൂടെ രോഗവ്യാപനം നടക്കുന്നതിനാൽ ജില്ലാ ഭരണകൂടവും പോലീസും നൽകുന്ന മുന്നറിയിപ്പുകൾ വിവാഹം നടക്കുന്ന വീടുകളിലും മരണാനന്തര കർമ്മങ്ങൾ നടക്കുന്ന വീടുകളിലും മറ്റ് വിശേഷ സന്ദർഭങ്ങൾ നടത്തുന്ന എല്ലാ ആളുകൾക്കും ഈ നിയമങ്ങൾ ബാധകമാണ്.

നാം സ്വാർത്ഥ താല്പര്യക്കാർ ആയി മാത്രം മാറാതെ നമ്മുടെ വീട്ടിലെ ഒരു ചടങ്ങ് മുഖാന്തരം ഒരു പഞ്ചായത്ത് മുഴുവൻ കണ്ടോൺമെന്റ് സോണുകളായി, വാർഡ് തലത്തിൽ റോഡുകൾ അടച്ച സാഹചര്യവും ഉണ്ടായാൽ നാം സമൂഹത്തോട് കാണിക്കുന്ന ദ്രോഹം ആണെന്ന് മനസ്സിലാക്കുന്നത് നന്ന്.

സംസ്കാര ചടങ്ങുകളിൽ ഒരേസമയം 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. വിവാഹ സ്ഥലങ്ങളിൽ 50 പേരിൽ അകത്തുള്ള ആളുകൾ മാത്രമേ പങ്കെടുക്കാവൂ. ഈ നിയമങ്ങൾ നിലനിൽക്കുകയാണ് ചില സഭാ മേലധ്യക്ഷന്മാർ അവരുടെ കീഴിലുള്ള ആളുകളെ നിയമലംഘനം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന രീതികൾ ആണ് കണ്ടു വരുന്നത്.

ഇന്ന് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തരത്തിൽ ഒരു സഭാ മേലധ്യക്ഷന്റെ നെറികേട് കണ്ടു. ഇദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ സഹായം ചെയ്യുന്ന വ്യക്തിയാണ്, ഒത്തിരി നല്ല ഗുണങ്ങൾ അദ്ദേഹത്തിനുണ്ട് എന്നാൽ ഒരു സമൂഹത്തെ മുഴുവൻ കുഴപ്പത്തിലാക്കുന്ന ഇത്തരക്കാരുടെ പ്രവർത്തികൾ ജനങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്.

അധികാരികൾ നൽകിയിരിക്കുന്ന പ്രകാരം സഭ അധ്യക്ഷന്മാർ ചടങ്ങുകളിൽ വരുമ്പോൾ സർക്കാർ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾക്ക് അപ്പുറമായി അവിടെ എന്തെങ്കിലും കണ്ടാൽ നടത്തിപ്പുകാരായ ആളുകളെ വിളിച്ച് നിയമം ലംഘിക്കാൻ പറ്റില്ല എന്നുപറഞ്ഞ് അവിടെ നിയമത്തിന് അനുസൃതമായി ക്രമീകരണങ്ങൾ ചെയ്യിപ്പിക്കാതെ മൈക്ക് എടുത്ത് വച്ച് പ്രസംഗിക്കുകയല്ല വേണ്ടത്.

ഇന്ന് കൊട്ടാരക്കരയിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ ഐ പി സി യുടെ ജനറൽ സെക്രട്ടറി സംസ്കാര ചടങ്ങു നടന്ന ഗ്രൗണ്ട് മുഴുവനും വാഹനങ്ങൾ കൊണ്ട് നിറഞ്ഞിട്ടും ഇരുപതിൽ കൂടുതൽ ആളുകൾ അവിടെ തടിച്ചുകൂടിയിട്ടും പോലീസിൽ നിന്നും ലഭിച്ച വിവരങ്ങൾക്ക് അനുസരിച്ചു ക്രമീകരണങ്ങൾ ചെയ്തിരുന്നു അല്ലെങ്കിൽ ചെയ്യിച്ചിരുന്നു എങ്കിൽ യാതൊരുവിധമായ പോലീസ് നടപടിയും അവിടെ ഉണ്ടാവുകയില്ലായിരുന്നു .

നിയമ ലംഘനം നടത്തിയിട്ടു പോലീസിനെ ചെറിയാനും, കാണിക്കാനുള്ളത് കാണിക്കട്ടെ എന്നും പറയുന്നത് ഐ പി സി വിശ്വാസികൾക്കും അപമാനം ആണ്. ഒരേസമയം 20 പേർക്ക് കൂടാം എന്ന് അനുമതി വാങ്ങിയിട്ട് വലിയ ആൾക്കൂട്ടം എന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചതിനെ തുടർന്ന് സഭ ഗ്രൗണ്ടിൽ വന്ന പോലീസിനെതിരെ കയർത്തു സംസാരിച്ചത് വിവരക്കേട് എന്ന് മാത്രമേ പറയാനുള്ളൂ..

കൊട്ടാരക്കര ടിപിഎം സഭയുടെ സെന്റർ പാസ്റ്റർ കോവിഡ് തുടങ്ങിയ കാലം മുതൽ ഇതുവരെ സ്വന്തം സഹോദരൻ മരിച്ചിട്ട് പോലും 60 വയസ്സിന് മുകളിൽ പ്രായം ഉള്ളതുകൊണ്ടും സർക്കാർ നിയമത്തെ അനുസരിക്കണം എന്നുള്ളതു കൊണ്ടും ഇതുവരെ ഒരു വിവാഹ ചടങ്ങുകൾക്കും സംസ്കാരങ്ങൾക്കും പങ്കെടുത്തിട്ടില്ല. പാസ്റ്റർമാർ ഈ സാഹചര്യത്തിൽ ഇതു മാതൃകയാക്കുന്നത് നന്ന്.

You might also like