സംഘര്‍ഷസാധ്യതകള്‍ ഉടന്‍ ലഘൂകരിക്കണം; റഷ്യയോട് നടപടികള്‍ കൈക്കൊള്ളണമെന്ന് യുഎസും ജര്‍മനിയും

0

റഷ്യ-ഉക്രൈന്‍ സംഘര്‍ഷ സാധ്യതകള്‍ ലഘൂകരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് മോസ്‌കോയോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജര്‍മന്‍ ചാന്‍സലര്‍ ഒരാഫ് ഷോള്‍സും. ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സൈനികരെ പിന്‍വലിക്കാത്തതിന് പിന്നാലെയാണ് ലോകനേതാക്കന്മാരുടെ അഭ്യര്‍ത്ഥന. ഉക്രൈനെതിരെ റഷ്യ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് ബൈഡനുമായുള്ള ഷോള്‍സിന്റെ ഫോണ്‍സംഭാഷണത്തിന് ശേഷം ജര്‍മന്‍ ചാന്‍സലര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സേനാ പിന്മാറ്റത്തിനും റഷ്യ മുന്‍കൈ എടുത്തേ മതിയാകൂ. ഉക്രൈനെതിരെ നടത്തുന്ന ഏതൊരു ആക്രമണവും ഗുരുതരമായ പ്രത്യാഘാതം വിളിച്ചുവരുത്തുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയെ കുറിച്ചും ഷോള്‍സും ബൈഡനും സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. ഉക്രൈനിലെ സ്ഥിതി അതീവ ഗൗരവതരമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി.

You might also like