ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ യുക്രയിനിൽ നിന്ന് കൂടുതൽ വിമാനം, എയർ ഇന്ത്യയും സർവ്വീസ് നടത്തും

0

ദില്ലി: സംഘർഷസാധ്യതയുള്ള യുക്രൈനിൽ ( Ukraine) നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ കൂടുതൽ വിമാന സർവ്വീസുകൾ നടത്താൻ തീരുമാനിച്ച് കേന്ദ്രം. എയർ ഇന്ത്യയുടെ (Air India) കൂടുതൽ സർവ്വീസുകൾ ആലോചിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയും കൺട്രോൾ റൂമുകൾ തുറന്നു. യുക്രൈനിലുള്ള വിദ്യാത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ മടങ്ങണമെന്ന് ഇന്ത്യൻ എംബസി ഇന്നലെ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിമാനസർവ്വീസ് ആവശ്യത്തിന് ഇല്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെട്ട് വ്യോമയാന മന്ത്രാലയവുമായി സംസാരിക്കുകയും കൂടുതൽ സർവ്വീസ് നടത്താൻ തീരുമാനിക്കുകയുമായിരുന്നു. 

You might also like