ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച നടപടിക്കെതിരെ വ്യാപാരികള്‍

0

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ (Kozhikode Beach)  ഉപ്പിലിട്ട വിഭവങ്ങളുടെ (Salted Food) വില്‍പന നിരോധിച്ച കോര്‍പ്പറേഷന്‍ നടപടിക്കെതിരെ വ്യാപാരികള്‍. ഉപ്പിലിട്ടവ വേഗത്തില്‍ പാകപ്പെടാന്‍ ആസിഡ് ഉള്‍പ്പെടെ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് പകരം എല്ലാവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കച്ചവടക്കാരുടെ പ്രതിനിധികളുമായി തിങ്കളാഴ്ച മേയര്‍ ചര്‍ച്ച നടത്തും. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ തൃക്കരിപ്പൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ തട്ടുകടയില്‍ നിന്ന് വെളളമെന്ന് കരുതി ആസിഡ് കുടിക്കാനിടയായ സംഭവത്തെത്തുടര്‍ന്നായിരുന്നു കോര്‍പറേഷന്റെ കര്‍ശന നടപടി. 

You might also like