കാനഡയിൽ മുന്നറിയപ്പില്ലാതെ മൂന്നു കോളേജുകൾ പൂട്ടി; 2000 ഇന്ത്യൻ വിദ്യാർത്ഥികളടക്കം പ്രതിസന്ധിയിൽ
കാനഡയിലെ ക്യൂബെക് പ്രവിശ്യയിലെ മൂന്ന് കോളജുകൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. മോണ്ട്റിയലിലെ എം കോളജ്, ഷെർബ്രൂകിലെ സി.ഡി.ഇ കോളജ്, ലോംഗ്വിയിലെ സി സി എസ് ക്യു കോളജ് എന്നീ കോളേജുകളാണ് പൂട്ടിയത്. റൈസിംഗ് ഫീനിക്സ് ഇന്റർനാഷനൽ എന്ന റിക്രൂട്ടിംഗ് കമ്പനിയാണ് ഈ മൂന്ന് കോളജുകളും നടത്തുന്നത്. ഈ കമ്പനി പാപ്പരത്ത നോട്ടീസ് ഫയൽ ചെയ്തിരുന്നു. കോളേജുകൾ പൂട്ടിയതോടെ നൂറു കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്വിദ്യാർഥികളിൽ നിന്ന് ലക്ഷങ്ങൾ ഫീസ് വാങ്ങിയതിനെ ശേഷമാണ് കോളേജ് അധികൃതർ പൂട്ടൽ നടപടി സ്വീകരിച്ചത്. ഫീസ് സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് ക്യൂബെക്ക് പ്രവശ്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തെ നേരിട്ട് സമീപിക്കണമെന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ വിദ്യാർഥികളോട് നിർദേശിച്ചിരിക്കുന്നത്. പ്രശ്‌നത്തിലായ വിദ്യാര്‍ത്ഥികളോട് അവര്‍ എന്റോള്‍ ചെയ്ത സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ ക്യൂബെക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്..