യുക്രൈനിൽ അയയാതെ റഷ്യ; ഉപരോധം പ്രഖ്യാപിച്ച് ലോകരാജ്യങ്ങൾ
യുക്രൈനിൽ റഷ്യ സൈനികനീക്കങ്ങൾ ആരംഭിച്ചതിനു പിന്നാലെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങൾ. അമേരിക്ക ആരംഭിച്ച സാമ്പത്തിക ഉപരോധന നടപടികൾ കൂടുതൽ രാജ്യങ്ങൾ ഏറ്റുപിടിച്ചിട്ടുണ്ട്. യൂറോപ്യൻ യൂനിയൻ, കാനഡ, ജപ്പാൻ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെല്ലാം റഷ്യയ്‌ക്കെതിരെ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യയ്ക്കുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. റഷ്യൻ വികസന ബാങ്കായ വെബടക്കമുള്ളവയ്ക്ക് ഉപരോധം ഏർപ്പെടുത്തി. റഷ്യയുമായുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ സാമ്പത്തിക ഇടപാടുകളെല്ലാം റദ്ദാക്കുകയാണെന്ന് ബൈഡൻ അറിയിച്ചു. ഉപരോധത്തോടെ പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാനോ യൂറോപ്യൻ മാർക്കറ്റിൽ വ്യാപാരം നടത്താനോ റഷ്യയ്ക്കാകില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്.