തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി; കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

0

മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. 48 മണിക്കൂര്‍ കുഞ്ഞ് നിരീക്ഷണത്തിലായിരിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്ന് വൈകുന്നേരം മുതല്‍ ദ്രാവകരൂരപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെ കുഞ്ഞിന് നല്‍കിത്തുടങ്ങാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലേക്കെത്തിയത് ആശ്വാസമാകുന്നുണ്ട്. ഇതിനിടെ തൃക്കാക്കരയില്‍ രണ്ടരവയസുകാരിക്ക് മര്‍ദനമേറ്റത് മന്ത്രവാദത്തിന്റെ ഭാഗമായാകം എന്ന ബന്ധുക്കളുടെ സംശയത്തെ തള്ളി ആന്റണി ടിജിന്‍ രംഗത്തെത്തി. താന്‍ കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നും കുട്ടി അപകടം തനിയെ വരുത്തി വെച്ചതാണെന്നും ആന്റണി ടിജിന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കുടുംബത്തില്‍ താന്‍ അന്ധവിശ്വാസം പ്രചരിപ്പിച്ചെന്ന വാദത്തെ ആന്റണി പൂര്‍ണമായും തള്ളി. താന്‍ ദൈവവിശ്വാസിയാണെന്നും കൂടോത്രത്തിലോ മന്ത്രവാദത്തിലോ വിശ്വസിക്കുന്നില്ലെന്നും ഇയാള്‍ പറഞ്ഞു.

You might also like