ആസ്തി 7400 കോടി; എന്നിട്ടും അതിസമ്പന്നപ്പട്ടികയിൽ രത്തൻ ടാറ്റയില്ല- കാരണമിതാണ്‌

0

ടാറ്റാ സൺസ് നെടുംതൂണായ രത്തൻ ടാറ്റയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് 84 പിന്നിട്ടത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അദ്ദേഹവും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവും നൽകിയ കരുത്തും ആവേശവും ചെറുതല്ല. ഏറ്റവുമൊടുവിൽ എയർഇന്ത്യയുടെ കൈമാറ്റത്തിന് ടെൻഡർ ടാറ്റ ഗ്രൂപ്പിന് കിട്ടിയപ്പോൾ ജനം കയ്യടിച്ചതും ആ ബിസിനസ് സാമ്രാജ്യത്തിലെ ജനകീയ പ്രതിബദ്ധതയുടെ നേരടയാളമാണ്. ഏകദേശം വ്യക്തിഗത ആസ്തിയായി 7400 കോടിയുണ്ടായിട്ടും അതിസമ്പന്നപ്പട്ടികയിൽ രത്തൻ ടാറ്റയില്ല എന്നതാണ് കൗതുകകരം. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 പ്രകാരം രത്തൻ ടാറ്റയേക്കാൾ സമ്പന്നരായ 432 ഇന്ത്യക്കാരുണ്ട്. ഏകദേശം ആറ് പതിറ്റാണ്ടായി ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് സാമ്രാജ്യങ്ങളിലൊന്ന് നയിച്ച ഒരു വ്യക്തി, ഇപ്പോഴും അതിന്റെ കമ്പനികളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടും ഏറ്റവും മികച്ച 10 അല്ലെങ്കിൽ 20 സമ്പന്നരായ ഇന്ത്യക്കാരിൽ ഒരാളില്‍ എന്തായാലും രത്തന്‍ ടാറ്റ ഉള്‍പ്പെടണം. എന്നിട്ടും ആദ്യ 100ൽ പോലും ഇല്ല. 

You might also like