കീവിൽ വീണ്ടും കർഫ്യു; ഉഗ്രസ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ

0

യുക്രൈൻ തലസ്ഥാനമായ കീവിൽ വീണ്ടും കർഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യു. കീവിൽ ഉഗ്രസ്ഫോടനം നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുക്രൈന്റെ റഡാർ സംവിധാനം തകർത്തതായാണ് സൂചന. ജനങ്ങൾ ബാങ്കറിലേക്ക് മാറണമെന്ന് ഭരണകൂടം നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കീവിൽ കർഫ്യുവിൽ ഇളവ് ഏർപ്പെടുത്തിയിരുന്നു . കടകൾ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി നൽകിയിരുന്നു. ഇതിനിടെ റഷ്യയുടെ ഷെല്ലാക്രമണത്തിൽ ഖാർകീവിൽ ഒൻപത് സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ വ്യക്തമാക്കി. അതേസമയം യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനുള്ള അപേക്ഷ യുക്രൈന്‍ സമര്‍പ്പിച്ചു. അംഗത്വത്തിനായുള്ള അപേക്ഷയില്‍ യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി ഒപ്പുവച്ചു. റഷ്യയുടെ ഭീഷണിക്കിടെയാണ് യുക്രൈന്റെ നിര്‍ണായക നീക്കം. അപേക്ഷയില്‍ ഒപ്പുവയ്ക്കുന്ന ചിത്രവും യുക്രൈന്‍ പുറത്തുവിട്ടു.

You might also like