ഓപറേഷൻ ഗംഗ; യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി കൂടുതൽ വിമാനങ്ങൾ ഇന്നെത്തും

0

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുളള ഓപ്പറേഷൻ ഗംഗ ഊർജിതമാക്കി കേന്ദ്രം. രക്ഷാദൗത്യത്തിലെ ഏഴാമത്തെ വിമാനം ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുംബൈയിലിറങ്ങും.  യുക്രൈൻ അതിർത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, സ്ലോവാക്യ, പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപന ചുമതല കേന്ദ്രമന്ത്രിമാർക്കാണ്. ഹർദീപ് സിങ്ങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ സിംഗ് എന്നിവരാണ് ഈ രാജ്യങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. 

You might also like