റഷ്യയ്ക്ക് കനത്ത പ്രഹരം; പഴയ ‘കണക്ക് തീര്‍ത്ത്’ തുര്‍ക്കി

0

റഷ്യൻ ആക്രമണത്തിന് കനത്ത പ്രഹരമേൽപ്പിച്ച് തുർക്കി ഡ്രോണുകൾ. തുർക്കി നിർമിത ഡ്രോണുകളായ ബെയ്‌റാക്തർ ടിബി2 ആണ് റഷ്യൻ സൈന്യത്തിന് വൻനാശം വിതച്ചത്. ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുക്രൈൻ സൈന്യം തന്നെയാണ് പുറത്തുവിട്ടത്. ആകാശത്തുനിന്ന് ഷെല്ലാക്രമണം നടത്തുന്ന ടിബി2വിന്റെ ദൃശ്യങ്ങളാണ് യുക്രൈൻ സൈനികമേധാവി ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്. ദക്ഷിണ യുക്രൈനിലെ ചൊർണോബായിവ്ക, ഖെർസൻ മേഖലകളിലാണ് തുർക്കി ഡ്രോണുകളുടെ സഹായത്തോടെ യുക്രൈൻസൈന്യം റഷ്യയ്ക്ക് തിരിച്ചടി നൽകിയത്. നരകത്തിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കിൽ വിഡിയോ പങ്കുവച്ചിട്ടുള്ളത്.

You might also like