റഷ്യ ആണവായുധങ്ങള്‍ സജ്ജമാക്കുന്നു, ദ്രുതഗതിയിലുള്ള നീക്കങ്ങള്‍; ലോകമഹായുദ്ധ സാധ്യതയില്‍ ലോകം
ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ നിര്‍ദേശം നല്‍കിയതായി സൂചന. യൂറോപ്യന്‍ യൂണിയന്‍ യുക്രൈനുള്ള സഹായങ്ങള്‍ ഇരട്ടിയാക്കിയതിന് പിന്നാലെയാണ് റഷ്യയില്‍ പുതിയ നീക്കങ്ങള്‍ നടക്കുന്നതെന്നാണ് സൂചന. ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുന്ന സേനയിലെ വിഭാഗത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയെന്നാണ് വിവരം. എന്നാല്‍ ന്യൂക്ലിയര്‍ ബോംബ് ഉപയോഗിക്കുമോയെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ല. യുക്രൈന് റഷ്യന്‍ അധിനിവേഷത്തെ ചെറുക്കാനുള്ള ആയുധങ്ങളെത്തിക്കാന്‍ നേരത്തെ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. റഷ്യയുടെ വിമാനങ്ങള്‍ക്ക് ഇ.യു വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ആയുധ സഹായം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. യുക്രൈനെ ഭയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ആണവായുധ ഭീഷണിയെന്നും വിലയിരുത്തലുണ്ട്.