‘രക്ഷപ്പെടാൻ മറ്റ് മാർഗ്ഗങ്ങളില്ല’ ; ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികൾ
ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികൾ. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാർത്ഥികളെ ശ്രദ്ധിക്കാത്തതിന് പാകിസ്താനിലെ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടയ്‌ക്കാണ് വിദ്യാർത്ഥികൾ ഇന്ത്യൻ പതാക ഉയർത്തിയത്. തങ്ങളുടെ വാഹനത്തിൽ ദേശീയ പതാക പ്രദർശിപ്പിച്ചാൽ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാർ ഉറപ്പുനൽകിയതോടെയാണ് പാക് വിദ്യാർത്ഥികൾ ഇത് പിന്തുടരുന്നത്. യുക്രൈനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾ രക്ഷപ്പെടാനായി ഇന്ത്യൻ പതാക ഉപയോഗിക്കുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വിഡിയോ വൈറലാകുന്നു. യുക്രൈനിൽ നിന്ന് സുരക്ഷിതമായ കടന്നുപോകാൻ ഇന്ത്യൻ പതാക ഉപയോഗിക്കാൻ നിർബന്ധിതരാകുന്നതെങ്ങനെയെന്ന് വിദ്യാർത്ഥികളിൽ ഒരാൾ വ്യക്തമായി പറയുന്നതും വിഡിയോയിൽ കേൾക്കാം. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള തങ്ങളുടെ രാജ്യം തങ്ങൾക്കെതിരെ തിരിഞ്ഞതോടെയാണ് ഇത് ചെയ്യേണ്ടി വന്നതെന്നും അവർ പറയുന്നു.