യുക്രൈൻ സായുധസേനയിൽ പെൺ പട്ടാളക്കാർക്കും സജീവപങ്കാളിത്തം; ധൈര്യത്തെ പുകഴ്‌ത്തി രാജ്യം
വനിതകൾക്ക് സായുധസേനയിൽ സജീവപങ്കാളിത്തം ഉറപ്പുവരുത്തിയ രാജ്യമാണ് യുക്രൈൻ. യുക്രൈൻ സായുധസേനയിൽ പെൺ പട്ടാളക്കാരുടെ സാന്നിധ്യം 17 ശതമാനമാണ്. സ്വന്തം മണ്ണിലേക്ക് അധിനിവേശം നടത്തുന്ന റഷ്യയെ പ്രതിരോധിക്കുന്നതിൽ യുക്രൈനിലെ പുരുഷപട്ടാളക്കാർക്കൊപ്പം തുല്യ പങ്കാണ് വനിതാ സൈനികരും വഹിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും ഇപ്പോൾ യുദ്ധമുന്നണിയിലുണ്ട്.2016 മുതലാണ് വനിതാ സൈനികർക്ക് യുദ്ധമുന്നണിയിൽ പോരടിക്കാൻ യുക്രൈൻ അനുവാദം നൽകിയത്. അതിന് മുൻപ് ഇവർ നേഴ്‌സിംഗ് വിഭാഗത്തിലും സെക്രട്ടറിമാരായും പാചകക്കാരുമൊക്കെയായിട്ടായിരുന്നു സേനയിൽ തുടർന്നിരുന്നത്.