യുക്രൈൻ പിടിച്ചടക്കില്ല, പ്രചരിക്കുന്നത് വ്യാജവാർത്തകൾ; ആക്രമണം ഡോൺബാസിലെ ജനതയെ സംരക്ഷിക്കാൻ: റഷ്യ
യുക്രൈൻ പിടിച്ചടക്കാനല്ല ഇപ്പോഴത്തെ ആക്രമണമെന്ന് യു എൻ പൊതു സഭയിൽ റഷ്യ. യുക്രൈനിലെ ആക്രമണം ഡോൺബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് യുഎന്നിലെ റഷ്യൻ പ്രതിനിധി അറിയിച്ചു. പ്രചരിക്കുന്നതിൽ ഏറെയും വ്യാജവാർത്തകളാണ്. റഷ്യ യൂറോപ്യൻ രാജ്യങ്ങളെ നിശിതമായി വിമർശിച്ചു. യുക്രൈന് ആയുധങ്ങൾ നൽകുന്നുവെന്ന് റഷ്യ ആരോപിച്ചു. അമേരിക്കകയ്ക്കും യു എൻ പൊതുസഭയിൽ റഷ്യയുടെ വിമർശനം ഉണ്ടായി. റഷ്യയുടെ ശത്രുരാജ്യമാക്കി യുക്രൈനെ മാറ്റുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം. നാറ്റോയിൽ യുക്രൈനെയും ജോർജിയയെയും അംഗമാകാൻ നീക്കം നടത്തിയെന്നും യു എൻ പൊതുസഭയിൽ റഷ്യ ആരോപിച്ചു.