ഹാർകിവിൽ റഷ്യൻ വ്യോമസേനയുമെത്തി; പ്രാദേശിക ആശുപത്രികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് റഷ്യൻ സൈന്യം
കീവ്: യുക്രൈനിൽ റഷ്യയുടെ അധിനിവേശം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രധാനപ്പെട്ട നഗരങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിട്ടുകൊണ്ടാണ് റഷ്യൻ സൈന്യം നീങ്ങുന്നത്. ഹാർകിവിൽ റഷ്യൻ വ്യോമസേനയും എത്തിയതായാണ് വിവരം. പ്രാദേശിക ആശുപത്രികൾക്ക് നേരെ റഷ്യൻ സൈന്യം ആക്രമണം അഴിച്ചു വിടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കീവാണ് തങ്ങളുടെ ലക്ഷ്യമെന്നും യുക്രൈന്റെ സുരക്ഷാ സേവനങ്ങൾ ഉപയോഗിച്ച് ആക്രമിക്കാനാണ് പദ്ധതിയെന്നും റഷ്യൻ പ്രതിരോധ മന്ത്രലായം നേരത്തെ വ്യക്തമാക്കിയിരുന്നു.