‘പൊട്ടിത്തെറിച്ചാല്‍ ചെര്‍ണോബിലിനേക്കാള്‍ പത്തിരട്ടി ആഘാതം’: ആശങ്ക വിതച്ച് ആണവനിലയ ആക്രമണം

0

യുക്രൈനിലെ സാപ്രോഷ്യയില്‍ ആണവനിലയം റഷ്യ ആക്രമിച്ചതിനു പിന്നാലെ കടുത്ത ആശങ്ക. ആണവനിലയത്തില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. റഷ്യയുടെ ഷെല്ലാക്രമണത്തിന് പിന്നാലെയാണിത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സാപ്രോഷ്യയിലേത്. സാപ്രോഷ്യയിലെ ആണവനിലയത്തിൽ നിന്നാണ് യുക്രൈന് ആവശ്യമായ ആണവോർജത്തിന്റെ 40 ശതമാനവും ലഭിക്കുന്നത്. ആണവ നിലയത്തിലേക്കുള്ള ആക്രമണം വലിയ ദുരന്തത്തില്‍ കലാശിക്കുമെന്നാണ് കുലെബ മുന്നറിയിപ്പ് നല്‍കിയത്. 1986ലെ ചെർണോബിൽ ആണവ ദുരന്തത്തേക്കാൾ വലിയ ദുരന്തമാണ് ഉണ്ടാവുക. സപ്രോഷ്യയിലെ ആറ് റിയാക്ടറുകൾക്ക് നേരെ മനപൂര്‍വ്വം വെടിയുതിർക്കുകയായിരുന്നുവെന്നാണ് യുക്രൈന്‍റെ പരാതി.

You might also like