സെമിനാരിയിലെ ലൈംഗികപീഡനം: അര്‍ജന്റീനയിലെ മുന്‍ ബിഷപ്പിന് തടവുശിക്ഷ

0

സെമിനാരിയില്‍ വൈദിക പഠനത്തിനായി വന്ന യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അര്‍ജന്റീനയിലെ (Argentina) പ്രമുഖ കത്തോലിക്ക പുരോഹിതന്‍  (Catholic bishop) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. രണ്ടാഴ്ചയായി നടക്കുന്ന വിചാരണയ്‌ക്കൊടുവിലാണ് മുന്‍ അര്‍ജന്റീനന്‍ ബിഷപ്പ് ഗുസ്താവോ സാന്‍ഷേറ്റയെ  (Gustavo Zanchetta) സാല്‍റ്റയിലെ (Salta) കോടതി നാലര വര്‍ഷം തടവിന് ശിക്ഷിച്ചത്. വത്തിക്കാനില്‍ ഉന്നത ഉദ്യോഗം കിട്ടിപ്പോയ ബിഷപ്പിനെതിരായ കേസ് അര്‍ജന്റീനയിലെ കത്തോലിക്ക സഭയെ പിടിച്ചുകുലുക്കിയിരുന്നു.ലാറ്റിന്‍ അമേരിക്കയില്‍ റോമന്‍ കത്തോലിക്ക സഭയ്ക്ക് ഏറ്റവും സ്വാധീനമുള്ള രാജ്യമാണ് അര്‍ജന്റീന. ഇതിനു മുമ്പും സഭയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും, സമാനതകളില്ലാത്ത വിധമാണ് മുന്‍ ബിഷപ്പ് ഗുസ്താവോയുമായി ബന്ധപ്പെട്ട കേസ് ചര്‍ച്ച ചെയ്യപ്പെട്ടത്.വടക്കന്‍ പ്രവിശ്യയായ സാല്‍റ്റയിലെ ഒറാനിലെ ബിഷപ്പായിരുന്നു ആരോപണ വിധേയനായ ഗുസ്താവോ സാന്‍ഷേറ്റ. സെമിനാരിയിലെ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു, അധികാര ദുര്‍വിനിയോഗം, സാമ്പത്തിക തിരിമറി തുടങ്ങിയ പരാതികളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്.  

You might also like