‘ഇതുവരെ 600 മിസൈലുകൾ പ്രയോഗിച്ചു; യുദ്ധ ശക്തിയുടെ 95% റഷ്യ യുക്രൈനിൽ പുറത്തെടുക്കുന്നു’
വാഷിങ്ടൺ: അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യ ഇതുവരെ യുക്രൈനിൽ 600 ഓളം മിസൈലുകൾ പ്രയോഗിച്ചിട്ടുണ്ടെന്ന് യുഎസ് പ്രതിരോധ വൃത്തങ്ങൾ. യുക്രൈനിൽ റഷ്യ യുദ്ധ ശക്തിയുടെ 95 ശതമാനം പുറത്തെടുക്കുന്നുണ്ടെന്നും യുഎസ് അധികൃതരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഖേർസണിലും മൈകൊലീവിലും ഞായറാഴ്ച നടന്ന പോരാട്ടം യുഎസ് നിരീക്ഷിച്ചു. കീവ്, ഹർകീവ്, ചെർണീവ്, മരിയുപോൾ എന്നിവിടങ്ങൾ വളയാനുള്ള ശ്രമങ്ങളാണ് റഷ്യൻ സേന ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. എന്നാൽ റഷ്യൻ മുന്നേറ്റങ്ങളെ യുക്രൈൻ സൈന്യം ശക്തമായി പ്രതിരോധിക്കുന്നുണ്ട്. പലഭാഗത്തും റഷ്യൻ ആക്രമണം ഇതോടെ മന്ദഗതിയിലാണെന്നും യുഎസ് അധികൃതർ പറയുന്നു.