പ്രവാസികൾക്കായി പുതുതായി ഒരു പദ്ധതി മാത്രം; കേരള ബജറ്റിൽ പ്രവാസലോകത്ത് നിരാശ

0

കേരള ബജറ്റിൽ പ്രവാസികൾക്ക് നിരാശ. പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട വിഹിതം വർധിപ്പിച്ചെങ്കിലും ആശ്വാസ പദ്ധതികളില്ലാത്തതാണ് ഇത്തവണത്തെയും ബജറ്റ്. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയവരുടെ പുനരധിവാസത്തിനുള്ള കാര്യമായ നിർദേശങ്ങളൊന്നും ബജറ്റിലില്ലെന്നും പ്രവാസികൾ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യു.എ.ഇസന്ദർശനം ബജറ്റിൽ കാര്യമായി പ്രതിഫലിക്കും എന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. വിവിധ പ്രവാസി പദ്ധതികൾക്കായി 250 കോടിയോളം നീക്കിവെച്ചത് മാറ്റി നിർത്തിയാൽ ക്ഷേമപദ്ധതികൾക്കുള്ള വിഹിതം അപര്യാപ്തമാണെന്ന വിലയിരുത്തലാണുള്ളത്. പ്രവാസികാര്യവകുപ്പിനായി 147.51 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് പറയുന്നു. പ്രവാസി മലയാളികൾക്കായിപുതുതായി രൂപകൽപന ചെയ്ത ഏകോപനപുനസംയോജന പദ്ധതിക്ക് 50 കോടിവകയിരുത്തിയിട്ടുണ്ട്.

You might also like