നാറ്റോ-റഷ്യ പോരാട്ടം മൂന്നാം ലോകമഹായുദ്ധം: ബൈഡൻ
അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രൈനിൽ റഷ്യയുമായി യുദ്ധം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അത്തരമൊരു സാഹചര്യത്തെ മൂന്നാം ലോകമഹായുദ്ധമായി വിശേഷിപ്പിക്കേണ്ടി വരും. യൂറോപ്പിലെ സഖ്യകക്ഷികളുമായി ഒരുമിച്ച് നിൽക്കുന്നത് തുടരും. എന്നാൽ നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. “യുക്രൈനിൽ റഷ്യക്കെതിരെ യുദ്ധം ചെയ്യില്ല. നാറ്റോയും റഷ്യയും തമ്മിലുള്ള സംഘർഷം മൂന്നാം ലോകമഹായുദ്ധമാണ്. അത് തടയാൻ നമ്മൾ ശ്രമിക്കണം,” ബൈഡൻ പറഞ്ഞു. രാസായുധ പ്രയോഗത്തിന് മോസ്കോ കനത്ത വില നൽകേണ്ടിവരുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യയ്‌ക്കെതിരായ അധിക ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.