പാകിസ്താനിലേക്ക് ഇന്ത്യ മിസൈൽ വിക്ഷേപിച്ച സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം
ന്യൂഡൽഹി:പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സംഭവത്തിൽ പ്രതിരോധ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു.മിസൈൽ പാകിസ്താനിലേക്ക് വിക്ഷേപിച്ചത് സാങ്കതിക പിഴവാണെന്ന് പ്രതിരോധമന്ത്രാലയം വിശദീകരിച്ചു. മാർച്ച് 9ന്, പതിവായി നടത്താറുള്ള പരിശോധനകളുടെ ഇടയിൽ ഒരു സാങ്കേതിക പിഴവ് സംഭവിക്കുകയും അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയും ചെയ്തു. വിഷയം ഗൗരവമായി പരിഗണിച്ച കേന്ദ്ര സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു.