യൂറോപ്യൻ യൂണിയനോട് സാമ്പത്തിക സഹായം അഭ്യർഥിച്ച് യുക്രൈൻ

0

റഷ്യൻ ആക്രമണത്തിൽ യൂറോപ്യൻ യൂണിയനോട് സാമ്പത്തിക സഹായം അഭ്യർഥിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമർ സെലൻസ്കി. റഷ്യയുടെ മേൽ കൂടുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ സെലൻസ്കി വിവിധ രാഷ്ട്രത്തലവന്മാരോട് ആവശ്യപ്പെട്ടു. പോളണ്ട് അതിർത്തിയിലുണ്ടായ ആക്രമണത്തെ അമേരിക്ക അപലപിച്ചു. യുക്രൈനിലെ പോളണ്ട് അതിർത്തിയായ യാവോരിവിലെ സൈനിക പരിശീലനകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണമത്തിൽ 35 പേരാണ് കൊല്ലപ്പെട്ടത്. വിദേശ ആയുധങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യ സ്ഥിരീകരിച്ചു. മരുയുപോളിൽ ഇതുവരെ 2100ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ചെർണോബിൽ ആണവനിലയത്തിലേക്കുള്ള വൈദ്യുതിബന്ധം പുനസ്ഥാപിച്ചു.

You might also like