എണ്ണ വ്യാപാരത്തില്‍ ഡോളറിന് പകരം യുവാന്‍; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സൗദി
സൗദി-ചൈന എണ്ണ വ്യാപാരത്തില്‍ കറന്‍സി മാറ്റം വരുത്തുമെന്ന വാര്‍ത്ത നിഷേധിച്ച് സൗദി അറേബ്യ. യു.എസ് ഡോളറിന് പകരം ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ സൗദി അറേബ്യ പഠനം നടത്തുന്നതായാണ് വാര്‍ത്ത പുറത്തുവന്നത്. വാര്‍ത്തക്ക് പിന്നാലെ യുവാനിന്റെ മൂല്യത്തില്‍ വര്‍ധനവും രേഖപ്പെടുത്തിയിരുന്നു. ചൈനയടക്കം എല്ലാ രാഷ്ട്രങ്ങളുമായി എണ്ണ ഇടപാടുകള്‍ക്ക് സൗദി ഉപയോഗപ്പെടുത്തുന്ന കറന്‍സി ഡോളറാണ്. ഇതിനിടയിലാണ് യുവാന്‍ കറന്‍സി വഴി എണ്ണ വില്‍ക്കാന്‍ സൗദിക്കും ചൈനക്കുമിടയില്‍ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടത്തുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതോടെ കഴിഞ്ഞ ദിവസം ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യത്തിലും വര്‍ധനവുണ്ടായി.