സൗജന്യ ബൂസ്റ്റര്‍ ഡോസ്; സ്വകാര്യ ആശപത്രികളിലെ സൗകര്യം വിപുലപ്പെടുത്തി
കോവിഡിനെതിരെയുള്ള സൗജന്യ ബൂസ്റ്റര്‍ ഡോസെടുക്കാനുള്ള സ്വകാര്യ ആശപത്രികളിലെ സൗകര്യം വിപുലപ്പെടുത്തി ഒമാന്‍ ആരോഗ്യമന്ത്രാലയം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒമാനിലെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ ലിഭിക്കും. ബദര്‍ അല്‍ സമാ മെഡിക്കല്‍ ഗ്രൂപ്പ് , റൂവിയിലെ ബോംബെ മെഡിക്കല്‍ കോംപ്ലക്‌സ്, അമറാത്തിലെ അഡ്‌ലൈഫ് ഹോസ്പിറ്റല്‍, സീബ് മാര്‍ക്കറ്റിലെ മെഡിക്കര്‍ കെയര്‍ സെന്റര്‍ എന്നിവിടങ്ങളില്‍നിന്ന് സൗജന്യ ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള സൗകര്യം കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയിരുന്നു. അതേ, സമയം എന്ന് മുതലാണ് ഈ സ്ഥാപനങ്ങളില്‍നിന്ന് വാക്‌സിന്‍ ലഭിക്കുക എന്നതിനെ കുറിച്ച് അറിവായിട്ടില്ല.