ചോറ്റാനിക്കര കെ-റെയിൽ സർവേ കല്ല് പിഴുതെടുത്ത് തോട്ടിൽ എറിഞ്ഞു
സംസ്ഥാനത്ത് സിൽവർ ലൈൻ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ പ്രതിഷേധം തുടരുന്നു. എറണാകുളത്ത് ചോറ്റാനിക്കരയിലും, തിരൂരിലെ വെങ്ങാനൂരിലും അതിശക്തമായ പ്രതിഷേധമാണ്. ( chottanikkara k rail survey stone ) ചോറ്റാനിക്കരയിൽ കെ-റെയിൽ സർവേ കല്ല് പിഴുതെടുത്ത് തോട്ടിൽ എറിഞ്ഞു. ഇന്നത്തെ സമരം താത്കാലികമായി അവസാനിപ്പിച്ചതായി സമരസമിതി അറിയിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥർ കല്ലിടാൻ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ എത്തിയില്ല. പക്ഷേ പിരിഞ്ഞ് പോകാൻ സമരസമിതി തയാറായില്ല. ഇന്നലെ ഇട്ടിരുന്ന കല്ലുകൾ പിഴിതെടുത്ത് പ്രതിഷേധക്കാർ തോട്ടിലെറിഞ്ഞു. ഡിസിസി പ്രസിഡന്റ് ഷിയാസ്, അനൂബ് ജേക്കബ് ഉൾപ്പെടെയുള്ളവർ ചോറ്റാനിക്കരയിൽ എത്തിയിരുന്നു.