സൗദിയില്‍ ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാകുന്നു; പലയിടങ്ങളിലും റെയ്ഡ്

0

സൗദിയില്‍ ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കര്‍ക്കശമാക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും നൂറുകണക്കിന് ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടപടിയെടുത്തിരുന്നു. അല്‍ ഹസയില്‍ നടത്തുന്ന പരിശോധനയുടെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ബിനാമി സ്ഥാപനങ്ങളുടെ പദവി ഇളവുകളോടെ ശരിയാക്കാനുള്ള സമയപരിധി ഒരുമാസം മുന്‍പാണ് അവസാനിച്ചത്. ഇതോടെയാണ് വാണിജ്യ, വ്യാവസായികമ മേഖലയിലെ ബിനാമി ഇടപാടുകള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമാക്കിയത്. സൗദി പൗരന്മാരുടെ ലൈസന്‍സില്‍ വിദേശികള്‍ നടത്തുന്ന നൂറുകണക്കിന് ബിനാമി സ്ഥാപനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അല്‍ ഹസയിലെ വാണിജ്യ സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

You might also like