തുടർച്ചയായ രണ്ടാം ദിനവും ഇന്ധനവില കൂട്ടി; വിലവര്‍ധന ഇരുസഭകളിലും ഉന്നയിക്കാൻ പ്രതിപക്ഷം

0

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിനവും ഇന്ധനവില വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 108.14 രൂപയും ഡീസലിന് 95.16 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 106 രൂപ 24 പൈസയും ഡീസലിന് 93 രൂപ 43 പൈസയുമായിട്ടുണ്ട്. അതേസമയം ഇന്ധനവില വീണ്ടും വർധിപ്പിച്ചതോടെ പാർലമെന്‍റ് പ്രതിഷേധത്തിന്‍റെ വേദിയായി മാറും. ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കും. ഇന്ധനവില വർധനവിനെതിരെ ഇന്നലെ ഇടത് എം.പിമാർ രാജ്യസഭ സ്തംഭിപ്പിച്ചിരുന്നു. സി.പി.എം -ടി.എം.സി പാർട്ടികളാണ് ഇന്ധനവിലക്കയറ്റത്തിന്‍റെ പേരിൽ അടിയന്തര പ്രമേയേ അനുമതി നോട്ടീസ് നൽകിയത്. ഇന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാണ് എം.പിമാരുടെ തീരുമാനം.

You might also like