കെ-റെയിൽ സർവേ: ലക്ഷ്യം സ്ഥലമേറ്റെടുക്കലെന്ന് സർക്കാർ വിജ്ഞാപനം

0

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്ക് സർവേ നടത്തി കല്ലിടുന്നത് ഭൂമിയേറ്റെടുക്കാനാണെന്ന് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തം. ആമുഖത്തിൽത്തന്നെ സ്ഥലമേറ്റെടുക്കലാണ് സർവേയുടെ ഉദ്ദേശ്യമെന്ന് പറയുന്നു. പദ്ധതിക്കാവശ്യമായ ഭൂമിയുടെ സർവേനമ്പർ സഹിതമാണ് കേരള സർവേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)ാം നമ്പർ ഉത്തരവ് ഇറങ്ങിയിട്ടുള്ളത്. സർവേ നടത്തുന്ന ഭൂമിയിൽ അവശ്യമായ സർവേ അടയാളങ്ങൾ സ്ഥാപിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിലെ ഈ സർവേ അടയാളങ്ങളാണ് പിന്നീട് അതിരടയാളക്കല്ലായി മാറിയത്. എന്നാൽ, കല്ലിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്ഥലമേറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാത്രമാണെന്നും കെ-റെയിൽ വിശദീകരിക്കുന്നു. കെ-റെയിൽ അധികൃതർ സർക്കാരിന് നൽകിയ അപേക്ഷയിലും ഇക്കാര്യം വ്യക്തമാണ്.

You might also like