കെ റെയില്‍ സർവെ തുടരാമെന്ന് സുപ്രീംകോടതി; കല്ലിടല്‍ തടയണമെന്ന ഹരജി തള്ളി
സില്‍വർലൈന്‍ സർവേ ചോദ്യം ചെയ്ത ഹരജി സുപ്രീംകോടതി തള്ളി. ഭൂവുടമകള്‍ സമർപ്പിച്ച ഹരജിയാണ് തള്ളിയത്. സർവെയുടെ കാര്യത്തില്‍ എന്തിനാണ് മുന്‍ധാരണയെന്ന് സുപ്രീംകോടതി ചോദിച്ചു. സർവേക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്നും കോടതി അറിയിച്ചു.