ശ്രീലങ്കയെ ചതിച്ചത് ചൈന; സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത് ചൈനയുടെ ‘വെള്ളാന’ പദ്ധതി

0

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. ജനം പട്ടിണിയുടെ ഏറ്റവും കടുത്ത അവസ്ഥയിലേക്ക് തഴയപ്പെട്ടിരിക്കുന്നു. ശ്രീലങ്കയ്ക്ക് സംഭവിച്ചതെന്താണെന്ന് അത്ഭുതപ്പെടുകയാണ് ലോകം. അതിനൊരു കാരണം ചൈനയാണ്. ( china reason behind srilankan crisis ) കൊളംബോയിലെ ഷാംഗ്രില ഹോട്ടലിന് സമീപമായി ഒരു പോർട്ട് സിറ്റി ഉണ്ട്. ഈ വെള്ളാനയാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ ഘടകങ്ങളിൽ ഒന്ന്. പോർട്ട് സിറ്റിയെന്ന വെള്ളാനയെ സ്ഥാപിക്കാനായി ചൈനയാണ് ശ്രീലങ്കയ്ക്ക് സൗകര്യങ്ങൾ വാഗ്ദാനം ചെയ്തത്. 2014 ലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. ഈ പോർട്ട് സിറ്റിയെ ദുബായി ആക്കി മാറ്റി നൽകാമെന്നായിരുന്നു ചൈന നൽകിയ ഉറപ്പ്.

You might also like