മരണമാണ് മുന്നിൽ! പോർവിമാനങ്ങളിൽ പറക്കുന്നത് യുദ്ധത്തിലേക്ക്, യുക്രെയ്ൻ പൈലറ്റുമാരുടെ വെളിപ്പെടുത്തൽ
ലോകത്തെ പ്രധാന സൈനിക ശക്തിയായ റഷ്യയെ യുക്രെയ്ന്‍ എങ്ങനെ പ്രതിരോധിക്കുമെന്നത് യുദ്ധത്തിന്റെ ആദ്യ ദിനം മുതല്‍ ഉയര്‍ന്നുവന്ന ചോദ്യമായിരുന്നു. പൂര്‍ണമായും കീഴടങ്ങാതെ ഇപ്പോഴും പ്രതിരോധം തീര്‍ക്കുന്ന യുക്രെയ്ന്‍ വ്യോമസേനയുടെ പോരാട്ടം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സാങ്കേതികമായും ആള്‍ബലംകൊണ്ടും ഏറെ മുന്നിലുള്ള റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തെ എങ്ങനെയാണ് യുക്രെയ്ന്‍ വ്യോമസേന പ്രതിരോധിക്കുന്നതെന്ന് രണ്ട് പൈലറ്റുമാര്‍ തന്നെ മാധ്യമങ്ങളോട് വിശദീകരിക്കുകയാണ്. ന്യൂയോര്‍ക്ക് ടൈംസിലാണ് സുഖോയ് 27 ഫ്‌ളാങ്കര്‍ പൈലറ്റായ ആന്ദ്രേ (യഥാര്‍ഥ പേരല്ല) തന്റെ അനുഭവം വിശദീകരിക്കുന്നത്. ജൂസ് എന്ന് വിളിപ്പേരുള്ള യുക്രെയ്ന്‍ വ്യോമസേന പൈലറ്റാണ് രണ്ടാമത്തെ അഭിമുഖം നല്‍കിയിരിക്കുന്നത്. സിഎന്‍എന്നിലെ ആന്‍ഡേഴ്‌സണ്‍ കൂപ്പറാണ് ഈ അഭിമുഖം തയാറാക്കിയിരിക്കുന്നത്.