രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയായാൽ ആണവായുധം പ്രയോഗിക്കും; മുന്നറിയിപ്പുമായി വീണ്ടും റഷ്യ

0

മോസ്‌കോ: ആണവായുധം പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യ. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ ആണവായുധം പ്രയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറിയായ ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യം വന്നാൽ മാത്രമേ ഉപയോഗിക്കൂവെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ തീർച്ചയായും ഉപയോഗിച്ചിരിക്കുമെന്നുമുള്ള നിലപാടാണ് റഷ്യക്കുള്ളത്. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിമിത്രി പെസ്‌കോവ് ഇക്കാര്യം സൂചിപ്പിച്ചത്. യുക്രെയ്‌നിൽ ഇപ്പോൾ നടക്കുന്ന സൈനിക നടപടിയുടെ ഭാഗമായി ഒരിക്കലും അണുവായുധം പ്രയോഗിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like