സുരക്ഷ ഉറപ്പ് നൽകിയാൽ നാറ്റോയിൽ ചേരില്ല: യുക്രെയ്ൻ; ആക്രമണം കുറയ്ക്കാൻ റഷ്യ
ഇസ്താംബുൾ• യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്നും തമ്മിലുള്ള ചർച്ചയിൽ പുരോഗതി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്ൻ നിലപാട് എടുത്തു. യുക്രെയ്ൻ തലസ്ഥാനമായ കീവ്, ചെർണീവ് എന്നിവിടങ്ങളിൽ ആക്രമണം കുറയ്ക്കുമെന്നു റഷ്യയും ഉറപ്പ് നൽകി. തുര്‍ക്കി പ്രസിഡന്‍റ് തയീപ് എര്‍ദോഗന്റെ ഓഫിസിൽ ആരംഭിച്ച സമാധാന ചർച്ച പൂർത്തിയായി. റഷ്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നാറ്റോ രാജ്യമാണ് തുർക്കി. റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളെ തയീപ് എര്‍ദോഗൻ എതിർത്തിരുന്നു.