പ്രതിഷേധം ആവശ്യമാണ്; പക്ഷേ അത് പൊതുജനത്തെ ബുദ്ധിമുട്ടിച്ചിട്ട് വേണ്ട- പണിമുടക്കിനെതിരെ ശശി തരൂർ എംപി

0

കഴിഞ്ഞ രണ്ടു ദിവസമായി സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ ദേശീയ പണിമുടക്കിനെതിരെ ശശി തരൂർ എംപി. ‘ പ്രതിഷേധം അവകാശമാണ്; ആവശ്യവുമാണ്. പക്ഷെ, ജനങ്ങളുടെ നിത്യജീവിത മാർഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ്. അങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ആർക്കും അവകാശമില്ല’- അദ്ദേഹം പറഞ്ഞു. ഹർത്താലിനെ താൻ എന്നും എതിർത്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങൾ ഹർത്താൽ കൊണ്ടുള്ള യാതനകൾ കൂടി അനുഭവിക്കേണ്ടി വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

You might also like