സോഷ്യൽ മീഡിയയിലെ അന്യഭാഷയും മൂടുപടമില്ലാത്ത പ്രവാചകിമാരും

0
സോഷ്യൽ_മീഡിയയിലെ_അന്യഭാഷയും മൂടുപടമില്ലാത്ത_പ്രവാചകിമാരും

കള്ളപ്രവാചകന്മാർ പലരും നടത്തിവന്ന ന്യൂജെൻ ബിസിനസ്സുകൾക്കു കൊറോണ കാരണം ഒരു ശമനം വന്നെങ്കിലും, ലോക്ക്ഡൗൺ കാലത്തു മുളപൊട്ടിയ കുറെ പ്രവാചകിമാരുടെയും ദുരാത്മാവിലുള്ള അന്യഭാഷക്കാരുടെയും ലൈവ് മലിനതകൾ ഏറിവരുകയാണല്ലോ.

തലയിൽ ഒരു തുണിപോലും ഇടാതെ നടത്തുന്ന ഈവക പ്രവചനങ്ങൾ ദുരാത്മാവിൽ നിന്നുള്ളതാണ്. അവൾ പഠിച്ചതങ്ങു അമേരിക്കയിലും ഇംഗ്ലണ്ടിലും ആണെന്ന ന്യായീകരണം കൊണ്ടു ദൈവവചനത്തെ പരിഹസിക്കാൻ മാതാപിതാക്കളും ഭർത്താക്കന്മാരും തുനിയരുത്. നിങ്ങൾ നിങ്ങളുടെ കുടുംബങ്ങളിൽ ഇസബേലുകളെ സൃഷ്ടിക്കരുത്.

മൂടുപടം ബൈബിൾ പറയുന്നത്

സ്ത്രീകൾ മൂടുപടം ധരിക്കേണമെന്നു പുതിയനിയമം തന്നെയും വ്യക്തമായി പ്രബോധിപ്പിക്കുന്നു.
1 കൊരിന്ത്യർ 11: 5, 6, 10, 13, 15 ഈ വാക്യങ്ങൾ അത് തെളിയിക്കുന്നു. എന്നാൽ അതിൽ ഒരു ഭാഗം പ്രത്യേകാൽ എടുത്തെഴുതുവാൻ ആഗ്രഹിക്കുന്നു..
👇
1 കൊരിന്ത്യർ 11:5 – 6
മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ. സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.

ഇനി ചിലർ മൂടുപടം ഇടേണ്ടതില്ല എന്ന് വാദിക്കുവാൻ വചനത്തെ ദുരുപയോഗം ചെയ്യുന്നത് പതിനഞ്ചാം വാക്യമാണ്, അവിടെ മുടി നീട്ടിവളത്തുന്നതിനുള്ള കാരണമാണ് പറയുന്നത് അല്ലാതെ മൂടുപടം ഇടാതിരിക്കുവാൻ ഉള്ളതല്ല. അത് മനസ്സിലാക്കുവാൻ പതിനാലാം വാക്യം മുതൽ വായിക്കേണ്ടതുണ്ട്..
👇
1 കൊരിന്ത്യർ 11:14 – 15 പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും,
സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?

ഈ വാക്യം പൗലോസ്‌ പറയുന്നത് മുടി നീട്ടിവളർത്തുന്ന പുരുഷന്മാരെ ബോധ്യപ്പെടുത്തി കൊണ്ടുമാണ്. അല്ലാതെ മുടി നീട്ടിവളർത്തിയ സ്ത്രീകൾ ഇനി പാടാനും പ്രാർത്ഥിക്കാനും പ്രവചിക്കാനും തലയിൽ തുണിയിടേണ്ടതില്ല എന്ന് പറവാനല്ല, അങ്ങനെ ആയിരുന്നെങ്കിൽ മുകളിൽ നാം കണ്ട 5 – 6 വാക്യങ്ങൾ പൗലോസ്‌ എഴുതുകയില്ലായിരുന്നു.

സ്ത്രീകൾ മുടി മൂടുപടം കൊണ്ടു മറക്കേണം എന്നതിന് ഇനിയും ചില കാരണങ്ങൾ ഉണ്ട്, അത് ബൈബിൾ വ്യക്തമാക്കുന്നവയും അല്ലാത്തവയും ഉണ്ട്.

1. ഭർത്താവിനെ ബഹുമാനിക്കുക (1 Corri 11:4-5)
2. സ്വന്തം തലയെ ബഹുമാനിക്കുന്നു (1 Corri 11:5)
3. ലജ്ജയുള്ളവൾ മൂടുപടം ഇടണം (1 Corri 11:6)
4. പുരുഷന്റെ തേജസ്സിന്റെ ബോധ്യം (1 Corri 11: 7)
5. അധീനതാ ലക്‌ഷ്യം (1 Corri 11: 10)
6. വചന പ്രകാരമുള്ള യോഗ്യത (1 Corri 11:3)

അടുത്ത ചിലത് സാമൂഹ്യപരമാണ്
7. വേശ്യാസ്ത്രീകളെ പോലെയല്ലെന്ന അടയാളം
8. ഭർതൃമതി ആണെന്ന ബോധ്യം
9. ആത്മീയമായും അല്ലാതെയും വൈധവ്യത്തിൽ
അല്ലെന്ന തെളിവ്
10. ശാഠ്യക്കാരിയല്ലെന്ന തെളിവ്
( Dakes ബൈബിൾ page 302[NT])

സോഷ്യൽ മീഡിയയിലെ അന്യഭാഷ

അന്യഭാഷ എന്തിനെന്നു പോലും ഗ്രഹിക്കാതെ ലൈവിൽ വന്നിരുന്നു, ആളുകൾ ജോയിൻ ചെയ്യുന്ന സമയം വരെയുള്ള ഗ്യാപ് തികയ്ക്കാൻ അന്യഭാഷ പറയുന്നതിൽ തുടങ്ങി കള്ളപ്രവാചകരും കള്ളപ്രവാചകിമാരും അടക്കം നടത്തുന്ന പ്രഹസനങ്ങൾ ദുരാത്മാവിൽ നിന്നുള്ളതാണ്.

അന്യഭാഷകൾ ബഹുവിധം ഉണ്ട്. എന്നാൽ സഭയിൽ ഉപയോഗത്തിൽ പ്രധാനമായി അന്യഭാഷ രണ്ടുവിധം ആണ്..

1. ദൈവത്തോട് സംസാരിക്കുന്നവ
2. മനുഷ്യരോട് സംസാരിക്കുന്നവ

ഒന്നാമത്തേത് : ഒരു ദൈവപൈതൽ പ്രാർത്ഥനയുടെയും ആരാധനയുടെയും ഭാഗമായി ദൈവത്തോട് സംസാരിക്കുന്നവയാണ്. (1കൊരിന്ത്യർ 14:2 ) അത് സംസാരിക്കുന്ന വ്യക്തിയും ദൈവവുമായി ഉള്ള ബന്ധത്തിൽ സംഭവിക്കുന്നതാണ്. ഇത് സഭയിൽ അംഗീകാര്യവുമാണ് പക്ഷെ സോഷ്യൽ മീഡിയയിൽ നടത്തുന്നതിന് യാതൊരു വചന അടിസ്ഥാനമോ യുക്തിയോ ഇല്ല.കാരണം ഇത് അവനവന്റെ ആത്മീക വർദ്ധനയ്ക്ക് ഉള്ളതാണ്. അതായത് ലൈവിൽ time fill up ചെയ്യാനുള്ളതല്ല.

രണ്ടാമത്തേത് : സഭയുടെ ആത്മീക വർദ്ധനവിനായി പ്രവചന ശുശ്രൂഷയുടെ ഭാഗമാണ്, (1 കൊരിന്ത്യർ 14:5 ) അത് ഒരേസമയം പലർ ചേർന്നു പറയുന്നതല്ല, അതിനൊരു ക്രമം ഉണ്ട് (1 കൊരിന്ത്യർ 14: 27 ) മാത്രമല്ല അത് വ്യാഖ്യാനിപ്പാൻ വ്യാഖ്യാനിയും വേണം. ഇതൊന്നും പാലിക്കാതെ നടത്തുന്ന പ്രഹസനം ദൈവത്തിൽ നിന്നുള്ളതല്ല. മാത്രമല്ല ഇത് സഭയിൽ (കൂട്ടായ്മയിൽ) അനുവദിക്കപ്പെടുന്നതും ആണ്. അങ്ങനെയെകിൽ facebook ലൈവിൽ കാണിക്കുന്ന അന്യഭാഷയും പ്രവചനവും ഏതു ആത്മാവിൽ നിന്നുള്ളതാണെന്നു ദൈവജനം തിരിച്ചറിയുക.

ചുരുക്കി പറയാം, സോഷ്യൽ മീഡിയയിൽ വന്നു നടത്തുന്ന അന്യഭാഷയും വചനാടിസ്ഥാനം ഇല്ലാത്ത പ്രവചനങ്ങളും തികച്ചും ദുരാത്മാവിൽ നിന്നുള്ളവയാണ്. ഇത്തരം മലിനതകളെ ദൈവജനം ഒഴിഞ്ഞിരിക്ക.

You might also like