റഷ്യന്‍ വിദേശകാര്യമന്ത്രി ഇന്ത്യയില്‍ എത്തും; ഉപദേഷ്ടാവിനെ ഇന്ത്യയിലേക്കയച്ച് ബൈഡന്‍
വാഷിങ്ടൻ• യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്ക്കെതിരെ നിലപാടു സ്വീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കാന്‍ യുഎസ് സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയായി, മുഖ്യ ഉപദേഷ്ടാവിനെ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്നു. യുക്രെയ്ൻ അധിനിവേശ വിഷയത്തില്‍ യുഎസ് താൽപര്യങ്ങൾക്കു വിരുദ്ധമായി സ്വതന്ത്ര നിലപാടാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്. റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയ യുഎസിന്റെ നടപടികൾക്കു നേതൃത്വം നൽകിയ, രാജ്യാന്തര സാമ്പത്തിക ഉപദേഷ്ടാവും ഇന്ത്യൻ വംശജനുമായ ദലീപ് സിങ്ങാണ് ഇന്ന് ഇന്ത്യയിലെത്തുക. ഇന്നും നാളെയും (30, 31) ദലീപ് ന്യൂഡൽഹിയിൽ ഉണ്ടായിരിക്കുമെന്നു വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.