കുറഞ്ഞ ചെലവില്‍ എണ്ണയ്ക്കായി റഷ്യയുമായി കരാറുണ്ടാക്കാനുള്ള ഇന്ത്യയുടെ നീക്കം നിരാശാജനകം: അമേരിക്ക

0

റഷ്യന്‍ വിദേശകാര്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഈ നീക്കങ്ങളെ ശക്തമായി അപലപിച്ച് അമേരിക്ക. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള നീക്കം വളരെ നിരാശാജനകമാണെന്ന് യു എസ് കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി പ്രസ്താവിച്ചു. റഷ്യയ്ക്കുമേല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയുടെ പ്രസ്താവന. ഉപരോധത്തിനിടെ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങളും പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് അമേരിക്ക മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

You might also like