നേരിട്ട് വരണ്ടല്ലോ, കല്ലിടലിനെതിരെ കേന്ദ്രം ഉത്തരവിറക്കിയാൽ പോരേ? വി മുരളീധരനോട് ഗൃഹനാഥന്‍റെ ചോദ്യം; മറുപടി

0

തിരുവനന്തപുരം: കെ റെയിലിൽ ജനങ്ങളുടെ ഭൂമിയിൽ കടന്നുള്ള സംസ്ഥാന സർക്കാരിന്‍റെ കല്ലിടലിനെതിരെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനോട് ഭൂമി നഷ്ടമാകുന്ന ഗൃഹനാഥന്‍റെ ചോദ്യം. തിരുവനന്തപുരം അഴൂർ പഞ്ചായത്തിലെ കെ റെയിൽ പ്രതിഷേധക്കാരെ കാണാനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനോട് ഭൂമി നഷ്ടപ്പെടുന്നയാൾ ചോദ്യമുന്നയിച്ചത്. നടപടിയെടുക്കാൻ സ്ഥലം കാണാൻ പോകേണ്ടതില്ലല്ലോയെന്നും, കേന്ദ്രത്തിന് ഒരു ഉത്തരവ് ഇറക്കിയാൽ പോരെയെന്നും ചോദ്യമുയർന്നു.

കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്നും, ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞാണ് വി മുരളീധരൻ കാര്യങ്ങൾ വിശദീകരിച്ചത്. കേന്ദ്ര സർക്കാരും ബിജെപിയും ഒപ്പമുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. കെ റെയിലിൽ ഭൂമി നഷ്ടപ്പെടുന്നവരെ നേരിട്ട് സന്ദർശിക്കുന്നതിന്റെ ഭാഗമായ പ്രതിരോധ യാത്രക്കിടെയായിരുന്നു സംഭവം. തിരുവനന്തപുരം അഴൂർ പഞ്ചായത്തിലെ ഇടഞ്ഞിമൂലയിലെ സന്ദർശനത്തിൽ നിരവധി കുടുബങ്ങളാണ് സംസ്ഥാന സർക്കാരിന്റെ കല്ലിടലിനെതിരെ പ്രതിഷേധം അറിയിച്ചത്.

You might also like