ഹൈക്കോടതിയുടേയും ജഡ്ജിമാരുടേയും സുരക്ഷാചുമതല ഇനി എസ്.ഐ.എസ്.എഫി
കൊച്ചി: ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷ പൂർണമായും സ്റ്റേറ്റ് ഇൻഡ്രസിട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് കൈമാറി ഉത്തരവിറങ്ങി. ഇതോടെ കേരള ഹൈക്കോടതിയിലും ജഡ്ജിമാരുടെ ഔദ്യോഗിക വസതികളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ലോക്കൽ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മറ്റ് സേനാ വിഭാഗങ്ങളെ പിൻവലിക്കും.
ലോക്കൽ പൊലീസ്, ഐ.ആർ.ബറ്റാലിയൻ, ആർ.ആർ.എഫ് എന്നിങ്ങനെ നിരവധി സേനാവിഭാഗങ്ങളെയാണ് ഹൈക്കോടതിയുടേയും ജഡ്ജിമാരുടേയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. സുരക്ഷ ഒറ്റകുടക്കീഴിൽ കൊണ്ടുവരണമെന്നുള്ള ഡിജിപിയുടെ ശുപാർശയിലാണ് ഈ നടപടി. ഇതിനായി എസ്.ഐ.എസ്.എഫിൻെറ 195 തസ്തികള്‍ സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.