കുവൈത്തിൽ വ്യാപക പരിശോധന തുടരുന്നു; അറസ്റ്റിലായത് നിരവധി പ്രവാസികള്‍

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താമസ നിയമ ലംഘകര്‍ക്കായുള്ള വ്യാപക പരിശോധനകള്‍ തുടരുന്നു. കഴ‍ിഞ്ഞ ദിവസം മാത്രം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 21 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കി. രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയവരെയാണ് അറസ്റ്റ് ചെയ്‍തതെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായ എല്ലാവരും വിവിധ ഏഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്. പള്ളികളില്‍ യാചന നടത്തിയ ഒരാളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തു. ഇയാളുടെ കൈവശം തിരിച്ചറിയല്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.

You might also like