വാട്ട്സ്ആപ്പ് വഴിയും നിങ്ങളുടെ പണം തട്ടാം; തട്ടിപ്പ് വീരന്മാരുടെ പുതിയ നമ്പര്‍ ഇങ്ങനെ
യുപിഐ അധിഷ്ഠിത ആപ്പുകള്‍ (UPI Apps) ഉപയോഗിക്കുന്ന ആര്‍ക്കും പേയ്മെന്റുകള്‍ നടത്തുന്നത് ഇപ്പോള്‍ എളുപ്പമായിരിക്കുന്നു. ഇത് മുതലാക്കാന്‍ തട്ടിപ്പുകാരും രംഗത്ത് എത്തിയിരിക്കുന്നു. വാട്ട്സ്ആപ്പ് (Whatsapp) പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ പണം അയയ്ക്കാനും സ്വീകരിക്കാനുമുള്ള ഒരു ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. ഇത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പേയ്മെന്റുകള്‍ (Online Payment) നടത്തുന്നത് എളുപ്പമാക്കുന്നു. ഇത് വളരെ ലളിതമാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഒരു ക്യുആര്‍ കോഡ് (QR Code) സ്‌കാന്‍ ചെയ്യുക, തുക നല്‍കി അത് അയയ്ക്കുക. നിലവില്‍, വാട്ട്സ്ആപ്പില്‍ ഒരു ഇടപാട് നടത്തുന്നതിന് നിരക്ക് ഈടാക്കുന്നില്ല, അത് മികച്ചതാണ്. ആളുകള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനില്‍ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താനുള്ള സൗകര്യമുണ്ടെങ്കിലും, അവരെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ അവരുടേതായ വഴികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.