എടിഎം മെഷീൻ ജെസിബി ഉപയോഗിച്ച് തകർത്തു, രണ്ട് ഭാഗമാക്കി, മോഷ്ടിച്ചത് 27 ലക്ഷം രൂപ!

0

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ജെസിബി ഉപയോഗിച്ച് എംടിഎം മെഷീൻ പൊളിച്ചെടുത്ത് പണവുമായി മോഷ്ടാക്കൾ മുങ്ങി. മിരാജ് താലൂക്കിൽ കഴിഞ്ഞ ദിവസം അർധ രാത്രിയോടെയാണ് സംഭവം. ജെസിബി ഉപയോഗിച്ച് എടിഎം മെഷീൻ പുറത്തെക്കെടുക്കുകയും തകർക്കുകയും ആയിരുന്നു. 27 ലക്ഷം രൂപ കവർന്ന പ്രതികൾ പൊളിച്ച മെഷീൻ 50 മീറ്റർ ദൂരത്ത് ഉപേക്ഷിച്ചു.  സംഭവ സ്ഥലത്ത് നിന്ന് അധികം ദൂരെയല്ലാത്ത ലക്ഷ്മിവാഡി റോഡിൽ നിന്ന് ജെസിബി പിന്നീട് കണ്ടെത്തി. പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. എടിഎം കൗണ്ടറിനുള്ളിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.  ജെസിബി ഉപയോഗിച്ച് എടിഎം കൗണ്ടറിന്റെ വാതിലും  ചില്ലും തകർത്ത് എടിഎം മെഷീൻ തല്ലിത്തകർക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൗണ്ടർ തകർത്ത്,  എടിഎം മെഷീൻ രണ്ടാക്കി മുറിച്ച് പണം മോഷ്ടാക്കൻ കടത്തിക്കൊണ്ട് പോവുകയുമായിരുന്നു. സമീപത്തുള്ള  പെട്രോൾ പമ്പിൽ പാർക്ക് ചെയ്ത ജെസിബി മോഷ്ടിച്ചായിരുന്നു എടിഎം  തകർത്തതെന്നും മോഷ്ടിച്ച ജെസിബിയും നഷ്ടമായ മെഷീനും പത്ത് മീറ്റർ അകലെ ഉപേക്ഷിച്ചന നിലയിൽ കണ്ടെത്തിയെന്നും പൊലീസ് വിശദീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

You might also like